ഇടുക്കി: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മഴക്ക് നേരിയ ശമനമുണ്ടായതോടെ ഡാമിലേക്കുള്ള ജലപ്രവാഹത്തിലും കുറവുണ്ടായി. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിന് ശേഷം ജലനിരപ്പ് കുറയുന്നത് ഇതാദ്യമായാണ്.
ഇപ്പോള്‍ ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. അതേസമയം വൃഷ്ടി പ്രദേശത്ത് ചെറിയ തോതില്‍ മഴതുടരുകയാണ്.
ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലുണ്ടായ മാറ്റം