എന്താണ് ജി.എസ്.ടി കോംപോസിറ്റ് ആന്റ് റഗുലര്‍ രജിസ്ട്രേഷന്‍? ചെറുകിട വ്യാപാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന സ്‌കീം ഏതാണ്?

  • Post category:news
  • Reading time:2 mins read
You are currently viewing എന്താണ് ജി.എസ്.ടി കോംപോസിറ്റ് ആന്റ് റഗുലര്‍ രജിസ്ട്രേഷന്‍? ചെറുകിട വ്യാപാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന സ്‌കീം ഏതാണ്?

കാസര്‍കോട്: ഒന്നരകോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന ജി.എസ്.ടി റജിട്രേഷന്‍ സ്‌കീം ആണ് ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീം. വാര്‍ഷിക വിറ്റുവരവ് മാനദണ്ഡം ഒരു പാന്‍ നമ്പറിന്റെ കീഴിലുള്ള എല്ലാ ജി.എസ്.ടി രജിസ്ട്രേഷന്‍ ടോട്ടല്‍ ആണ്. ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീമിന്റെ ഗുണം, മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതാണ്. ജി.എസ്.ടി കോംപോസിറ്റ് സ്‌കീമിന് അനുവദനീയമായ ടാക്സ് റേറ്റ് ഇങ്ങനെയാണ്. മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് എസ്.ജി.എസ്.ടി 0.5% സി.ജി.എസ്.ടി 0.5% ടോട്ടല്‍ 1%, റെസ്റ്റോറന്റ്സ് എസ്.ജി.എസ്.ടി 2.5% സി.ജി.എസ്.ടി 2.5% ടോട്ടല്‍ 5%.കോമ്പോസിഷന്‍ സ്‌കീമിന് ചില ന്യൂനതകള്‍ ഉണ്ട്. ജി.എസ്.ടി.കോമ്പോസിഷന്‍ സ്‌കീം എടുത്ത ഡീലര്‍ക്ക് കോണ്‍സുമാരുടെ അടുത്തുനിന്നും ടാക്സ് പിരിക്കാനുള്ള അവകാശം ഇല്ല, മറിച്ച് ലാഭത്തില്‍ നിന്നും സര്‍ക്കാരിലേക്ക് അടക്കണം. ഇന്‍പുട്ട് ക്രഡിറ്റ് ലഭിക്കുകയില്ല, ഇന്റര്‍- സ്റ്റേറ്റ് വില്‍പ്പന അനുവദനീയമല്ല. പക്ഷെ ഇന്റര്‍-സ്റ്റേറ്റില്‍ നിന്നും പാര്‍ച്ചസ് ചെയ്യാന്‍ പറ്റും, ടാക്സ് ബില്‍ കൊടുക്കാന്‍ പറ്റുകയില്ല. പകരം ബില്‍ ഓഫ് സപ്ലൈ മാത്രമേ കൊടുക്കാന്‍ പറ്റുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ഒരേ പാന്‍കാര്‍ഡ് നമ്പറില്‍ ഉണ്ടെങ്കില്‍ അത് കോമ്പോസിഷന്‍ സ്‌കീമില്‍ തന്നെ ആയിരിക്കണം. റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തില്‍ പാര്‍ച്ചേസ് ചെയ്യുമ്പോള്‍ നോര്‍മല്‍ റേറ്റില്‍ തന്നെ ടാക്സ് പേയ്മെന്റ് ചെയ്യണം. റസ്റ്റോറന്റ് അല്ലാത്ത സര്‍വീസ് പ്രൊവൈഡേഴ്‌സ്, മാനുഫാക്ചര്‍ ഓഫ് ഐസ് ക്രീം ടുബാക്കോ ആന്‍ഡ് പാന്‍മസാല, ക്യാഷല്‍ ആന്‍ഡ് നോണ്‍ റസിഡന്റ് ടാക്‌സബിള്‍ പേഴ്‌സണ്‍, ഇ- കോമേഴ്‌സ് മുഖാന്തിരം കച്ചവടം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീമില്‍ രജിസ്ട്രേഷന്‍ അനുവദനീയമല്ല. വാര്‍ഷിക വിറ്റുവരവ് മാനദണ്ഡം ഇല്ലാതെ ആര്‍ക്കും എടുക്കാന്‍ പറ്റുന്ന ഒരു രജിസ്ട്രേഷന്‍ ടൈപ്പ് ആണ് ജി.എസ്.ടി റഗുലര്‍ സ്‌കീം. ഇന്‍പുട്ട് ക്രഡിറ്റ്, ടാക്‌സ് പിരിച്ചിട് അടച്ചാല്‍ മതി ലാഭത്തില്‍ നിന്നും സര്‍ക്കാരിലേക്ക് അടക്കേണ്ടതില്ല, ടാക്‌സ് ബില്ല് കൊടുക്കാന്‍, ഇന്റര്‍- സ്റ്റേറ്റ് സെയില്‍സ്, ഇ- കോമേഴ്‌സ് മുഖാന്തിരം സെല്ലിങ്, ഒരൊറ്റ രജിസ്ട്രേഷന്‍ കീഴില്‍ തന്നെ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വില്പന എന്നിവ അനുവദനീയമാകാന്‍ റെഗുലര്‍ സ്‌കീം എടുക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബി.ആര്‍.ക്യൂ അസോസിയേറ്റ്സ്, കറന്തക്കാട്, കാസര്‍കോട്- 04994 225896, 9633181898.

0Shares