
പെരുന്നാള്‍ ലക്ഷ്യം വെച്ച് ള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് വിമാനകമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ള നിരക്കിനേക്കാള്‍ 80 ശതമാനം വരെയാണ് വര്‍ധന. ഇതുമുലം ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം ജൂണ്‍ ആദ്യവാരത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്.

നാലുപേർ അടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റിന് മാത്രം രണ്ടുലക്ഷം രൂപയോളം കൊടുക്കണം. പെരുന്നാള്‍ അവധി കഴിഞ്ഞുള്ള ദിവസങ്ങളില്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് മടങ്ങുമ്പോഴും രക്ഷയില്ല.തിരുവനന്തപുരം കോഴിക്കോട് വിമാനതാവളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
