കാസര്‍കോട്: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിനെയും വിദ്യാനഗര്‍ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് തീയണച്ചു. തീപിടുത്തമുണ്ടായപ്പോള്‍ അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു. ഒരു വര്‍ഷം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ചെര്‍ക്കളയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. മുകള്‍ നിലയിലെ ഇടനാഴിയില്‍ വെച്ചിരുന്ന ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(02.07.2018)
ഇന്നത്തെ ചോദ്യം
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?
A) കോഴിക്കോട്
B) കണ്ണൂര്‍
C) കാസര്‍കോട്
D) വയനാട്
E) ഇവയൊന്നുമല്ല
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ടത്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ശരിയുത്തരം ഇന്നു(02.07.2018 ) രാത്രി 12 നുമുമ്പായി 7025274015 എന്ന നമ്പറില്‍ മെസേജായോ വാട്ട്‌സാപ് മെസേജായോ അയക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അയക്കുന്ന ആളിന്റെ പേരും വിലാസവും, എഫ്.ബി നയിം, ഫോണ്‍ എന്നിവ രേഖപ്പെടുത്തണം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനവും സര്‍ട്ടിഫിക്കറ്റും വിജയികളാകുന്നവര്‍ക്ക് നല്‍കും.
ഇന്നലെത്തെ (01.07.2018) ചോദ്യത്തിന്റെ ശരിയുത്തരം; ബ്രിട്ടന്‍
വിജയി; കെ.വി സ്‌നേഹ, മുളിയാര്‍, കാസര്‍കോട്.