തൃശൂര്‍: ഡോ. ബോബി ചെമ്മണൂരിന്റെ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന ഒറിജിനല്‍ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കര്‍ണാടകയില്‍ ചില വ്യക്തികള്‍ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതായി മാനേജിങ് ഡയരക്ടര്‍.
ഈ സ്ഥാപനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്കോ, വില്‍ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണമേന്മയ്‌ക്കോ, അതുമൂലം ജനങ്ങള്‍ക്ക് വരുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ ‘ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്’ ഉത്തരവാദിയായിരിക്കില്ല എന്നും ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.