
സൈഫുദ്ദിൻ കെ. മക്കോട്
കഴിഞ്ഞ ഏഴ് വർഷങ്ങൾക്ക് മുമ്പ് സൂര്യദോയത്തിന് മുമ്പ് ചെമ്പിരിക്ക കടക്കല്ലിൽ നിന്നും തിരമാലകൾക്കപ്പുറത്ത് പൊങ്ങി കിടന്ന മൃത ശരീരം കരയ്ക്ക് കൊണ്ട് വന്ന് തിരിച്ച് കിടത്തുന്നതു വരെ ഒരാളും വിശ്വസിച്ചിരുന്നില്ല, കേരളത്തിന്റെ പണ്ഠിത ശ്രേഷ്ടരിൽ പ്രഗത്ഭവനും സമസ്ത കേരള ജംയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും, ചെമ്പിരിക്ക-മംഗലാപുരം ഖാളിയും സർവ്വോപരി സഅദിയ്യ-മലബാർ ഇസ്ലാമിക്ക് കോപ്ലക്സ് എന്നിവയുടെ സാരഥിയുടെ മൃത ശരീരമാണ് കടലിൽ മരണപ്പെട്ടതെന്ന്.
സംഭവം നടന്നിട്ട്ഏഴ് വർഷം കഴിഞ്ഞെങ്കിലും മരണത്തിലെ ദുരൂഹത മാറ്റുന്നതിന് ഒരു ഏജൻസിക്കുമായില്ല എന്നത് കേരളക്കരയിലെ സി.എം.ഉസ്താദിനെ സ്നേഹിക്കുന്ന ജനലക്ഷങ്ങളുടെ മനസ്സിൽ വേദനയുടെയും അസ്വസ്ഥതയുടെയും തീക്കനലായി കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇത്തരമൊരവസ്ഥയിലാണ് 19.10.2017 ന് ആദൂർ സയ്യിദ് കുടുംബാംഗമായ സയ്യിദ് ഉമ്മർ ഫാറൂക്ക് തങ്ങൾ എന്ന മനുഷ്യാവകാശ പ്രവർത്തകൻ ഖാസി വധവുമായി ബന്ധപ്പെട്ട് ചില രേഖകൾ തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട് ചില സാമൂഹ്യ സംഘടന പ്രവർത്തകരെ സമീപിക്കുന്നത്, അദ്ദേഹത്തിന്റെ കൈവശമുള്ള രണ്ട് പേർ പരസ്പരം സംസാക്കുന്ന 60 ൽ അധികം വരുന്ന ശബ്ദരേഖകളിൽ നിന്നും അതിന്റെ ഗൗരവം പരിഗണിച്ച് എത്രയും പെട്ടെന്ന് പോലിസ് ചീഫിനെ സമീപിച്ച് രേഖകൾ കൈമാറുന്നതാണ് ഉത്തമമാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ബഹു.ഫാറൂക്ക് തങ്ങൾ പല പ്രാവശ്യം പോലിസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് ചീഫ് ഒഴിവ് കിഴിവ് പറഞ്ഞൊഴിയുക വഴിയാണ് കാര്യങ്ങൾ പൊതു സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമായി ഒരു ഓൺലൈൻ പത്രത്തിനും, മലയാള മനോരമക്കും ശബ്ദരേഖയുടെ പ്രധാന ഭാഗം നൽകുകയും ചെയ്തത്. പോലിസ് ചീഫിന്റെ താൽപര്യമില്ലായ്മയാണ് ഈ വിഷയം കാസർകോട് ജില്ലയിൽ ഇത്രയും വലിയ ജനകീയ പ്രശ്നമായി ഉയർന്നു വരാൻ നിമിത്തമായിട്ടുള്ളത്.
ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിൽ നിന്നും 22.10.17 മുതൽ പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാസർകോട് മണ്ഡലം പ്രസിഡണ്ട് എന്ന നിലയിലേക്ക് കാര്യങ്ങൾ ഉയർന്നു വരികയും, അദ്ദേഹത്തിനാവശ്യമായ സുരക്ഷിതത്വം നൽകാൻ പാർട്ടി പ്രവർത്തകർ സജ്ജമാകുകയും ചെയ്തതോടെ ഖാസി കേസിന്റെ വെളിപ്പെടുത്തൽ എന്ന നിലയിൽ പി.ഡി.പി.പ്രശ്നം രാഷ്ട്രിയമായി എങ്ങിനെ ഇത്തരം വിഷയത്തെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഏറ്റവും വലിയ തെളിവായി. എന്നത് ഖാസി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പത്ര സമ്മേളനം നടത്താൻ തെക്കൻ കേരളത്തിൽ നിന്നുമുള്ള പ്രഗത്ഭനായ നേതാവിനെ തന്നെ ഇറക്കുമതി ചെയ്യുകയും വളരെ പ്രാഗത്ഭ്യത്തോടെ തന്നെ കാര്യങ്ങൾ വിശദികരിക്കുകയും ചെയ്തതോടു കൂടി ജില്ലയിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നിഷ്പ്രഭമാവുകയും ചെയ്തു എന്നത് കാണാതിരുന്നു കൂടാ. ഒരു പ്രശ്നത്തെ എങ്ങിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി പാർട്ടിയെ ജനമദ്ധ്യത്തിൽ സജീവമായി നിലനിർത്താൻ കഴിയുമെന്നതിന്റെ വലിയ പാഠമാണ്കാസർകോടൻ രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് പി.ഡി.പി.നൽകുന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ബഹു: ചെമ്പിരിക്ക-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ ഇന്ന് ഇറക്കിയ വെളിപ്പെടുത്തലിനെക്കാളും തീവ്രമായ വെളിപ്പെടുത്തൽ നടത്തിയപ്പോൾ ജില്ലയിലെ ഒരു രാഷ്ടീയകക്ഷികളും “കമാന്ന് ” ഒരക്ഷരം ഉരിയാടാൻ തയ്യാറായിരുന്നില്ല, കാരണം അന്ന് ത്വാഖ പരാമർശിച്ച നേതാവ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടിനെയായിരുന്നു. എന്ത് കൊണ്ട് ത്വാഖ മുസ്ല്യാരോട് ഒരു വിശദീകരണം ചോദിക്കാനോ, അല്ലെങ്കിൽ ഉസ്താദിന് ഒരു മറുപടി നൽകാനൊ മുസ്ലിം ലീഗ് പ്രസ്ഥാനം തയ്യാറായില്ല എന്നത് സി.എം.ഉസ്താദിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ ഒരു മുറിവായി നിലകൊണ്ടിരുന്നു. എവിടെയൊക്കെയോ എന്തൊക്കെയോ രഹസ്യമായി കിടക്കുന്നു എന്നത് ഒരു സത്യമാണ് ആ സത്യം പുറത്ത് വരുന്നില്ല എന്നത് ദു:ഖകരവും. 28/10/17 ന് പി ഡി.പി.നേതൃത്വം പ്രസ്ഥാന രാഷ്ട്രീയ മൈലേജ് കൂട്ടാൻ ഒരിക്കൽ കൂടി ഒരു ഇരയിട്ട് കൊടുത്ത് ജനങ്ങളെ ആകാംശയുടെ മുൾമുനയിൽ നിർത്തി പിരിഞ്ഞ് പോയി… അതെ, ആരാണ് ആ യൂത്ത് നേതാവ് …?
