ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം തന്നെ; കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയത്; തെളിവുകളുമായി പേരമകന്‍

  • Post category:news
  • Reading time:1 min read
You are currently viewing ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം തന്നെ; കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയത്; തെളിവുകളുമായി പേരമകന്‍

കാസര്‍കോട്: ചെമ്പരിക്ക ഖാസിയും ഇ.കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയതെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി. ദുരൂഹതകള്‍ തുറന്നു കാട്ടി തെളിവുകള്‍ നിരത്തിയാണ് സലിം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്, പരസഹായമില്ലാതെ സി.എം ഉസ്താദിന് 900 മീറ്റര്‍ നടക്കാനും അവിടെന്ന് പാറക്കെട്ട് ചാടിക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല, 76 വയസ്സായ ഉസ്താദിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് 6 മാസം മുമ്പ് മേജര്‍ സര്‍ജറി കഴിഞ്ഞ സ്ഥിതിക്ക്, കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്, ആത്മഹത്യ വാദത്തിനായി സി.ബി.ഐ പറയുന്ന കാരണം കരളിന് ഏറ്റ ഒരു മാരകമായ രോഗമാണ്.

അതേസമയം ഇത് വരെ പെയിന്‍ കില്ലറുകള്‍ ഉപയോഗിച്ചതായി സി.ബി.ഐ ഒരിടത്തും പറയുന്നില്ല. പാറക്കെട്ടുകള്‍ ഉള്ള കടലിലേക്ക് ചാടിയതാണങ്കില്‍ തലയ്‌ക്കോ, മുന്‍ഭാഗത്തോ അല്ലെങ്കില്‍ പിന്‍ ഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യത ഇല്ല. തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലിം രംഗത്തെത്തിയിരിക്കുന്നത്.

https://www.facebook.com/photo.php?fbid=2154908671260791&set=a.140795766005435&type=3&theater

0Shares