ചെന്നൈ: ചെന്നൈ കണ്ഡഞ്ചവാടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റ 17 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്.
23 ആളുകളെ തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എട്ട് ആംബുലന്‍സുകളും അഗ്‌നിശമനസേനയും എത്തിയിരുന്നു.