ചെന്നൈ: എന്നൂരിലെ കാമരാജ് തുറമുഖത്തിന് സമീപം രണ്ട് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു. തുറമുഖത്ത് നിന്ന് എല്‍പിജി ഇറക്കി പോവുകയായിരുന്ന എംടി ബിഡബ്ല്യു മാപ്പിള്‍ എന്ന കപ്പലും പെട്രോളിയം ഓയില്‍ ലൂബ്രിക്കന്റുമായെത്തിയ എംടി ധവാന്‍ കാഞ്ചിപുരം എന്ന കപ്പലുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുറമുഖവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
