ചെങ്ങന്നൂര്‍: ഇടയ്ക്കിടെ പെയ്യുന്ന മഴയെ കടത്തിവെട്ടി ചെങ്ങന്നൂരില്‍ ആവേശ വോട്ടിംഗ്. വൈകീട്ട് ആറുവരെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഴയെ അവഗണിച്ചും രാവിലെ ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. ഈ നിലയില്‍ തുടര്‍ന്നാല്‍ പോളിംഗ് ശതമാനം ഉയരുമെന്നാണ് സൂചന. എന്നാല്‍, മഴ കടുത്താല്‍ എങ്ങനെയാകുമെന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ബുധനൂര്‍, ചെറിയനാട് മേഖലകളില്‍ വൈദ്യുത തടസം നേരിട്ടു. അവസാനഘട്ടത്തിലെത്തിയ വെട്ടെടുപ്പില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആലപ്പുഴ എസ്.പി സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിയത്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിംഗ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ട്. ബൂത്തുകളില്‍ സന്ദര്‍ശനം തുടരുന്ന സ്ഥാനാര്‍ത്ഥികള്‍ മൂവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. 31 നാണ് വോട്ടെണ്ണല്‍.
ചെങ്ങന്നൂരില്‍ 75 ശതമാനം പോളിംഗ് പിന്നിട്ടു; ഈമാസം 31 നു വിധിയറിയാം