കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുസ്ലീംയൂത്ത് ലീഗ് സമ്മേളനം ഈമാസം രണ്ടുമുതല്‍ നാലുവരെ ചെര്‍ക്കള പാണക്കാട് സട്ടിദ് മുഹമ്മദലി ശിഹാബ് നഗറില്‍ നടക്കും. സ്‌നേഹമാണ് മതം, സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തിലാണ് പഞ്ചായത്ത് സമ്മേളനം നടക്കുന്നത്. കൊടിമര ജാഥ ബുധനാഴ്ച വൈകീട്ട നാലിന് നാരംപാടിയില്‍ നിന്നും പതാകജാഥ പയോട്ടയില്‍നിന്നും ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 10 നു നടക്കുന്ന നേതൃസംഗമം മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നാലാംമൈലില്‍ നിന്ന് ഗ്രീന്‍ ഗാര്‍ഡ് പരേഡും ബഹുജന റാലിയും ആരംഭിക്കും. തുടര്‍ന്ന് വൈകീട്ട് നാലിന് പൊതുസമ്മേളനം മുസ്ലിംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ബി.കെ അബ്ദുസമദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, പി.ടി.ഡി.എ റഹ്മാന്‍, നാസര്‍ ചായിന്റടി സംബന്ധിച്ചു.
ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം; പൊതുസമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും