ചെങ്കള ഗ്രീൻ സ്റ്റാ൪ വില്ലേജ് ഫെസ്റ്റിവൽ; സ്വാഗതസംഘ രൂപീകരണം ഞായറാഴ്ച്ച

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കള ഗ്രീൻ സ്റ്റാ൪ വില്ലേജ് ഫെസ്റ്റിവൽ; സ്വാഗതസംഘ രൂപീകരണം ഞായറാഴ്ച്ച

ചെങ്കള: ഗ്രീൻ സ്റ്റാ൪ ആ൪ട്സ് & സ്പോ൪ട്സ് ക്ളബ് ചെങ്കളയുടെ ആഭിമുഖ്യത്തിൽ 100 പരിപാടികളുമായി 6 മാസത്തോളം നീണ്ട് നിൽകുന്ന വില്ലേജ് ഫെസ്റ്റിവെലിന്റെ അണിയറ പ്രവ൪ത്തനങ്ങൾക്ക് വേണ്ടി വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം ഡിസംബ൪ 10 ഞായ൪ (നാളെ) വൈകുന്നേരം 7 മണിക്ക് ചെങ്കള മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേരും.

യോഗത്തിൽ വെച്ച് പരിപാടിയുടെ അവലോകനം തയ്യാറാക്കും. 5 മാസം നീണ്ട് നിൽകുന്ന പരിപാടികള്‍ ഗൾഫ് രാജ്യങ്ങളിലും സംഘടിപ്പിക്കും. 2018 ഏപ്രിൽ അവസാനവാരം വില്ലേജ് ഫെസ്റ്റിവൽ സമാപിക്കും.

0Shares