ചെഗുവേരയുടെ മാര്‍ഗം പിന്തുടര്‍ന്നവരെ പിണറായി സര്‍ക്കാര്‍ വെടിവെച്ചുകൊന്നു: വി.ടി ബല്‍റാം

  • Post category:news
  • Reading time:1 min read
You are currently viewing ചെഗുവേരയുടെ മാര്‍ഗം പിന്തുടര്‍ന്നവരെ പിണറായി സര്‍ക്കാര്‍ വെടിവെച്ചുകൊന്നു: വി.ടി ബല്‍റാം

കോഴിക്കോട്: വയനാട് ജില്ലയിലെ വൈത്തിരിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ചെ ഗുവേര ഉള്‍പ്പെടെയുള്ള നേതാക്കളുടെ മാര്‍ഗമാണ് മാവോവാദികളും പയറ്റിക്കൊണ്ടിരിക്കുന്നതെന്നും അവരെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നില്‍നിന്ന് വെടിവെച്ചുകൊല്ലുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ എന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/vtbalram/posts/10156475994949139

0Shares