ചുവന്ന നിറത്തിലുള്ള ഐഫോണ്‍ 7 നും പുതിയ ഐപാഡും പുറത്തിറക്കി ആപ്പില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ചുവന്ന നിറത്തിലുള്ള ഐഫോണ്‍ 7 നും പുതിയ ഐപാഡും പുറത്തിറക്കി ആപ്പില്‍.

കാലിഫോര്‍ണിയ: ചുവന്ന നിറത്തിലുള്ള ഐഫോണും പുതിയ ഐ പാഡുമിറക്കി ആപ്പിള്‍. 9.7 ഇഞ്ചിന്റെയാണ് പുതിയ ഐപാഡ്. മികച്ച പിക്‌സല്‍ റെസല്യൂഷനുമുള്ള ഡിസ്‌പ്ലേയും 10 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററിയുമുള്ളതാണ് ഐപാഡ് എന്നാണ് ആപ്പിളിന്റെ വാഗ്ദാനം. 8മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 1.2 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണ് ഇതിന്റെ പ്രത്യേകതകള്‍.

32 ജി.ബി വൈഫൈ മോഡലിന് 28,990 രൂപയും വൈഫൈ സെല്ലുലാര്‍ മോഡലിന് 39,990 രൂപയുമാണ് വില. ലിമിറ്റഡ് എഡിഷനായാണ് ഐഫോണ്‍ 7ന്റെ ചുവന്ന നിറത്തിലുള്ള പതിപ്പ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിറത്തിലെ മാറ്റത്തിനപ്പുറം ഫോണില്‍ മറ്റ് മാറ്റങ്ങളൊന്നും ആപ്പിള്‍ വരുത്തിയിട്ടില്ല. 82,000 രൂപയാണ് ഐഫോണ്‍ ലിമിറ്റഡ് എഡിഷന്റെ വില.

0Shares