ചിലങ്കയിലൂടെ സ്വപ്നസാക്ഷാത്കാരം കൊതിക്കുന്ന പെൺകുട്ടി; പാർവതി കൃഷ്ണ പ്രതീക്ഷയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചിലങ്കയിലൂടെ സ്വപ്നസാക്ഷാത്കാരം കൊതിക്കുന്ന പെൺകുട്ടി; പാർവതി കൃഷ്ണ പ്രതീക്ഷയാകുന്നു

കയ്യൂർ/ കാസർകോട്: സ്കൂൾ സബ്‌ജില്ലാ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ‘എ’ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പാർവതി കൃഷ്ണ. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം (സിംഗിൾ), സംഘനൃത്തം എന്നിവയിലാണ് പാര്‍വതി ജില്ലാതല മത്സരത്തിന് യോഗ്യത നേടിയത്.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലംമുതൽ കഴിഞ്ഞ എട്ട് വർഷമായി സബ്‌ജില്ല – ജില്ലാ മേളകളിൽ ഈ കുരുന്നു കലാകാരി ഒന്നാം സ്ഥാനക്കാരിയാണ്. രണ്ടുവർഷമായി സംസ്ഥാന തലത്തിൽ മൂന്ന് വ്യക്തിഗതയിനങ്ങളിലും കഴിവ് തെളിയിക്കുന്നുണ്ട്. ശാസ്ത്രീയ നൃത്ത രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഈ കലാകാരി കയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിൽ പത്താതരം വിദ്യാർത്ഥിനിയാണ്. ദേശീയ നൃത്ത വേദികളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സ് കണ്ടക്ടർമാരായ കയ്യൂർ, മുഴക്കോം സ്വദേശി ഉണ്ണികൃഷ്ണൻ- ബിന്ദു ദമ്പതികളുടെ മകളാണ്.

0Shares