ചെറുപുഴ: ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ ചിറ്റാരിക്കാല്‍-ചെറുപുഴ റൂട്ടിലെ നല്ലോമ്പുഴയില്‍ വച്ചാണ് അപകടമുണ്ടായത്.
ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ വരികയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചിറ്റാരിക്കാല്‍ സ്വദേശി പി.സി സന്തോഷ്(42), ചെറുപുഴ സ്വദേശി ലിനു(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷകളുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു.
ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്