ചികില്‍സ നടത്തിയിട്ടും ഫലമുണ്ടായില്ല; നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന കണ്ടക്ടര്‍ സതീശന്‍ യാത്രയായി

  • Post category:local news
  • Reading time:1 min read
You are currently viewing ചികില്‍സ നടത്തിയിട്ടും ഫലമുണ്ടായില്ല; നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന കണ്ടക്ടര്‍ സതീശന്‍ യാത്രയായി

പിലിക്കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. പിലിക്കോട് വയലിലെ എ. സതീശന്‍ (43) ആണ് മരിച്ചത്. പ്രമേഹ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.എന്തുകാര്യം സംസാരിക്കുമ്പോഴും അതില്‍ നര്‍മം ചാലിച്ച് ആളുകളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുകയെന്നത് സതീശന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ആരുടേയും വെറുപ്പ് സമ്പാദിച്ചിരുന്നില്ല. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് സതീശനെ അസുഖം തുടങ്ങിയത്. മംഗളൂരു ഉള്‍പെടെയുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സതീശന്‍ രോഗം അല്‍പം മാറിയതോടെ ഒരു വര്‍ഷത്തോളമായി വീണ്ടും  ജോലിയില്‍ പ്രവേശിച്ചിരുന്നു. പയ്യന്നൂര്‍ -കാഞ്ഞങ്ങാട് റൂട്ടിലും ചീമേനി- പയ്യന്നൂര്‍ റൂട്ടിലും കഴിഞ്ഞ 20 വര്‍ഷമായി കണ്ടക്ടര്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയങ്കനായിരുന്ന സതീശന്റെ പെട്ടെന്നുള്ള മരണം പിലിക്കോട് വയലിലെ ജനങ്ങളെ ഏറെ ദുഖത്തിലാഴ്ത്തി. ഗള്‍ഫിലുള്ള സഹോദരന്‍ നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് സംസ്‌കാരം നടക്കും.

പിലിക്കോട് വയലിലെ പരേതനായ കൃഷ്ണന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: രതിക (മാണിക്കോത്ത്). ഏക മകള്‍ സ്നേഹ (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഉമേശന്‍, രാജന്‍ (ഗള്‍ഫ്), അനീഷ്, സുനില്‍ (ഗള്‍ഫ്), രതീഷ്, അജേഷ് (ഗള്‍ഫ്). 

0Shares