ചികിത്സ മരുന്നില്ലാതെ; ആര്യ- സമഗ്ര ചികിത്സാലയം രോഗികള്‍ക്ക് ആശ്വാസമാകുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing ചികിത്സ മരുന്നില്ലാതെ; ആര്യ- സമഗ്ര ചികിത്സാലയം രോഗികള്‍ക്ക് ആശ്വാസമാകുന്നു

കാസര്‍കോട്: അക്യൂപങ്ചര്‍, സു- ജോക്ക്, ഹിജാമ അഥവാ കപ്പിംഗ് തെറാപ്പി ചികിത്സയിലൂടെ നിരവധി രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് കാസര്‍കോട്ടെ ആര്യ- സമഗ്ര ചികിത്സാലയം. വേദന അറിയാതാക്കുന്നതിനുള്ള ഒരു പുരാതന ചൈനീസ് ചികിത്സാ സമ്പ്രദായമാണ് അക്യുപങ്ചര്‍. വ്യത്യസ്തമായ 104 രോഗാവസ്ഥകള്‍ക്ക് ഈ ചികിത്സാരീതി ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നേരിയ സൂചികള്‍ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ കയറ്റുന്നതാണ് ചികിത്സാരീതി. രക്താദി സമ്മര്‍ദം, പ്രമേഹം, തലവേദന, സന്ധി രോഗങ്ങള്‍, പുറം വേദന, കഴുത്ത് ഉളുക്കല്‍, തുടങ്ങിയവയ്ക്ക് ഫലപ്രദമാണ്.ഇക്കാലത്ത് പ്രചാരം നേടിയ മറ്റൊരു ചികിത്സാരീതിയാണ് ഹിജാമ അഥവാ കപ്പിംഗ് തെറാപ്പി. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് അശുദ്ധരക്തം പുറത്ത് എടുത്ത് കളയുന്ന ചികിത്സയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും ഭക്ഷണരീതികളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞ വിഷാംശം ഇല്ലാതാക്കാനും ഹിജാമ തെറാപ്പിയിലൂടെ കഴിയുന്നു. ഹിജാമ ചെയ്യുന്നത് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തക്കുഴലുകള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. തലച്ചോറിനെ ഉത്തേജിപ്പിക്കുക വഴി ബുദ്ധിശക്തിക്കും ഓര്‍മ്മയ്ക്കും ഉണര്‍വ് നല്‍കുന്നു. ശാരീരികമായ ബലഹീനതയും ക്ഷീണവും അകറ്റി ഉന്മേഷം പ്രധാനം ചെയ്യുന്നു. അവയവങ്ങളിലെ വേദനകള്‍ക്ക് ശമനം നല്‍കുകയും ആന്തരികവും ബാഹ്യവുമായ ശാരീരക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും മസില്‍ പിടിത്തം, പേശി വലിവ് എന്നിവയ്ക്ക് ശമനം നല്‍കുന്നു.ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, കൊളസ്ട്രോള്‍ യൂറിക് ആസിഡ് തലവേദന, ചെന്നിക്കുത്ത് എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്നു. മുഖക്കുരു, ചൊറിച്ചില്‍, പഴുപ്പ്, കുരു എന്നിവയ്ക്ക് ഫലപ്രദമാണ്. പൊണ്ണത്തടി, ശോധനക്കുറവ്, കുടല്‍ വേദന എന്നിവയ്ക്ക് പ്രയോജനപ്പെടുന്നു. സന്ധിവാതം, ചര്‍മ്മരോഗങ്ങള്‍, ശരീരത്തിലെ കുരുക്കള്‍, പഴുപ്പ്, ചൊറി എന്നിവ ശമിപ്പിക്കുന്നതില്‍ ഫലപ്രദമാണ്. മാനസിക രോഗങ്ങള്‍, വിഷാദരോഗങ്ങള്‍, ഉല്‍കണ്ഠ, ഉറക്കമില്ലായ്മ വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍, കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, സന്ധികളില്‍ വേദന എന്നിവയ്ക്കും സോറിയാസിസ്, വിട്ടുമാറാത്ത തലവേദന എന്നിവയ്ക്കും അക്യൂപങ്ചര്‍, സു- ജോക്ക്, ഹിജാമ എന്നീ ചികിത്സകള്‍ ഗുണം നല്‍കുന്നു.ഹേമലത.എന്‍ D.A.T, M.D Acu M.D. AM, Su-Jok, Hijama Cupping Therapist, ഫോണ്‍: 9048869176, ധനജയന്‍ ടി.വി D.A.T, M.D Acu, Su-Jok M.D, Hijama Cupping Therapits (ഫോണ്‍: 8111856727) എന്നിവരാണ് ചികില്‍സ നല്‍കുന്നത്. വിലാസം: ആര്യ- സമഗ്ര ചികിത്സാലയം, തെക്കില്‍ കോംപ്ലക്‌സിന് എതിര്‍വശം, നായക്സ് റോഡ്, കാസര്‍കോട്.

0Shares