ചികിത്സയിലിരിക്കെ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും സംഘവും കൂട്ട ബലാത്സംഗം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ചികിത്സയിലിരിക്കെ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും സംഘവും കൂട്ട ബലാത്സംഗം ചെയ്തു

ബറേലി: ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരും മറ്റ് നാല് പേരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അഞ്ചു ദിവസം മുമ്പാണ് പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ യൂണിഫോം ധരിച്ച് അകത്ത് എത്തിയവര്‍ പെണ്‍കുട്ടിക്ക് കുത്തിവയ്പ് നല്‍കാന്‍ ശ്രമിച്ചു.ഇത് പെണ്‍കുട്ടി ചെറുത്തതോടെ ഇവര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ കൈകള്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ഈ പെണ്‍കുട്ടി മാത്രമാണ് സംഭവം നടക്കുന്ന സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് പെണ്‍കുട്ടി പീഡന വിവരം മറ്റുള്ളവരോട് പറഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

0Shares