ചികിത്സതേടി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ചികിത്സതേടി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല. ഓഗസ്റ്റ് 19-ന് പോകാനിരുന്ന അമേരിക്കന്‍ യാത്ര സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തെ തുടര്‍ന്ന് ചികിത്സ മാറ്റിവെക്കുകയായിരുന്നു.

പതിനേഴ് ദിവസത്തെ ചികിത്സയായിരുന്നു പറഞ്ഞിരുന്നത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുക.

0Shares