കാസര്‍കോട്: വിനോദയാത്ര ചെയ്യുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ നീലേശ്വരം കോട്ടപ്പുറം നിവാസികള്‍ വിങ്ങി പൊട്ടി. ബാഫഖി സൗധത്തിന് സമീപത്തെ എം.ഷബീര്‍ (30)ണ് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന നീലേശ്വരം കോട്ടപ്പുറത്തെ കുടുംബം സഞ്ചരിച്ച മാരുതി കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഷബീറിന്റെ മകന്‍ അമാന്‍ സുഹൃത്ത് നബീര്‍ എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകട വേദനയില്‍നിന്നും മുക്തരാവാത്ത നീലേശ്വരം കോട്ടപ്പുറം നിവാസികളും കുടുംബവും ഇതോടെ വീണ്ടും സങ്കടത്തിലായി. കോട്ടപ്പുറത്തെ എല്‍.ബി മുഹമ്മദ് കുഞ്ഞിഹാജി- എം ബിഫാത്വിമ ദമ്പതികളുടെ മകനാണ് ഷബീര്‍. ഭാര്യ: ഷംസീറ (കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം). മറ്റൊരു മകന്‍: ഷിഹാന്‍. സഹോദരങ്ങള്‍: എം. താഹിറ, എം സാജിത (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), കുഞ്ഞബ്ദുല്ല, ജാഫര്‍ (ഇരുവരും കുവൈത്ത്).
ചികിത്സക്കിടേ മരണത്തിന് കീഴടങ്ങിയ ഷബീറിന്റെ മയ്യത്ത് ഇന്ന് ഖബറടക്കും; മരണത്തില്‍ വിങ്ങി പൊട്ടി നീലേശ്വരം കോട്ടപ്പുറം നിവാസികള്‍