
എസ്. ഡി.പി.ഐക്കാര്‍ നടത്തിയ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്കു അന്വേഷിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ. ചാവക്കാട് പുന്ന ബൂത്ത് പ്രസിഡന്റിനെ എസ്. ഡി.പി.ഐക്കാര്‍ വെട്ടിക്കൊന്ന സംഭവത്തിലാണ് സി.പി.എം പങ്ക് അന്വേഷിക്കണമെന്ന വിചിത്ര വാദവുമായി അനില്‍ അക്കര രംഗത്തു വന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ എസ്. ഡി.പി.ഐക്കെതിരെ കടുത്ത നിലപാട് കൈക്കൊണ്ടപ്പോള്‍ ആണ് അനില്‍ അക്കര സംഭവത്തെ വഴിതിരിക്കാന്‍ നോക്കുന്നത്.
നൗഷാദിക്കയുടെ കൊലപാതകം
സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം .
ഇവരുടെ അറിവില്ലാതെ
ഇവര്‍ക്ക് പങ്കില്ലാതെ
നൗഷാദിക്കയെ ആര്‍ക്കും കൊല്ലാനാകില്ല – എന്നാണു അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചാവക്കാട് ബ്ലോക് കമ്മറ്റി എസ്.ഡി.പി.ഐയ്ക്കെതിരെ ഹര്‍ത്താല്‍ വരെ നടത്തുമ്പോളാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എ അവര്‍ക്കെതിരെ ഒരു വാക്കുപോലും പറയാതെ സി.പി.എമ്മിനെ പഴിക്കുന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എസ്.ഡി.പി.ഐയ്ക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയിരുന്നു .
എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചാവക്കാട് ആക്രമണം പോലീസിന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ടി.എന്‍. പ്രതാപന് എം.പി. പറഞ്ഞു. നിരന്തരം സംഘര്‍ഷമുണ്ടാകുന്ന തീരദേശമേഖലയില്‍ പോലീസ് ജാഗ്രത കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
