ചാവക്കാട്: തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എമ്മാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമം നടത്തിയ ഒരാള്‍ പിടിയില്‍. ബിഹാര്‍ സ്വദേശി ശ്രാവണാണ് അറസ്റ്റിലായത്. എ.ടി.എമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ത്തതായി കണ്ടത്. പുലര്‍ച്ചെ ആറുമണിയോടെ എടിഎമ്മില്‍ എത്തിയ ഇടപാടുകാരനാണ് എടിഎം തകര്‍ന്നു കിടക്കുന്ന വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ആവാനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ടൗണില്‍ നിന്ന് അല്‍പം ഉള്‍പ്രദേശത്തുള്ള എടിഎമ്മില്‍ മിക്കപ്പോഴും പണം ഉണ്ടാവാറില്ലെന്ന് ആരോപണം ഉണ്ട്.
പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടിനായി എത്തിയ ആരെങ്കിലും എ.ടി.എം സ്‌ക്രീന്‍ തല്ലിപ്പൊളിച്ചതാവാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 17 ലക്ഷം രൂപയുണ്ടായിരുന്ന എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞയാഴ്ച എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളില്‍നിന്ന് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച എറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളില്‍നിന്ന് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തൃശ്ശൂര്‍ ജില്ലയില്‍ തന്നെ മോഷണശ്രമം. ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.