മുംബൈ: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടക്കാനിരിക്കെയാണ് കുംബ്ലെ ടീം കോച്ച് സ്ഥാനം ഒഴിഞ്ഞത്. ടീം അംഗങ്ങളുമായുള്ള ഭിന്നത കാരണമാണ് രാജി എന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടത്തിനായി കുംബ്ലെ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം പുറപ്പെട്ടത്. ഐ.സി.സി.യുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കുംബ്ലെ നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജിക്കാര്യം അറിയിച്ചത്. ജൂണ്‍ 23നാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ കാലാവധി അവസാനിക്കേണ്ടതാണ്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കുംബ്ലെയുടെ പരിശീലനരീതിയോട് യോജിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ സമീപിച്ചിരുന്നു. കുംബ്ലെയുടെ പരിശീലന രീതിയുമായി യോജിച്ച് പോകാനാകില്ലെന്ന് നേരത്തെ സീനിയേഴ്സ് ആരോപിച്ചിട്ടുണ്ട്.വീരേന്ദ്രര്‍ സേവാഗ്, മുന്‍ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, ദോഡ ഗണേഷ്, ടോം മൂഡി, റിച്ചാര്‍ഡ് പെബസ് എന്നിവര്‍ പരിശീലകര്‍ ആവാന്‍ ബിസിസിഐക്ക് അപേക്ഷ അയച്ചിട്ടുണ്ട്.്.