ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസഥാനെ നേരിടുന്ന ഇന്ത്യ അത്ര സന്തോഷത്തിലല്ലാ.! കാരണം..?

  • Post category:news
  • Reading time:1 min read
You are currently viewing ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസഥാനെ നേരിടുന്ന ഇന്ത്യ അത്ര സന്തോഷത്തിലല്ലാ.! കാരണം..?

ലണ്ടന്‍: ചാമ്പ്യന്‍ ട്രോഫിയില്‍ ചിരവൈരികളായ പാക്കിസഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീം സന്തോഷത്തിലല്ല. കാരണം കോച്ച് കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നങ്ങളല്ലാ മറിച്ച് ടീമിന് ലഭിച്ച പ്രാക്ടീസ് അസൗകര്യമാണ്. പ്രധാന സ്റ്റേഡിയത്തിന്റെ അരികിലായി ചെറിയ ഏരിയ മാത്രമാണ് ഇന്ത്യന്‍ ടീമിന് പരിശീലനത്തിനായി വിട്ടു നല്‍കിയത്. പാക്കിസ്ഥാനെതിരായ നിര്‍ണായകമായ ഇന്ത്യന്‍ ടീം പക്ഷെ നെറ്റ്സ് സൗകര്യത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഇതില്‍ ഇന്ത്യന്‍ ബൗളേഴ്‌സിനാണ് ബുദ്ധിമുട്ടായി തോന്നിയത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തങ്ങളുടെ റണ്‍ അപ്പില്‍ പന്തെറിയാനുള്ള സൗകര്യവും ഇവിടെയില്ലായിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യ ബര്‍മിങ് ഹാമിലെ പ്രധാന സ്റ്റേഡിയത്തിനടുത്ത് ആദ്യത്തെ പരിശീലനത്തിനിറങ്ങിയത്. എന്നാല്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡെ തുടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് 30 യാര്‍ഡ് റണ്‍ അപ് ഉള്ളവരാ യതിനാല്‍ ചെറിയ സൗകര്യത്തില്‍ പന്തെറിയാനായില്ല. ഇതേതുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ പരാതിപ്പെടുകയും ചെയ്തു.എന്നാല്‍ പ്രധാന സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡ് മത്സരം നടക്കുന്നതിനാല്‍ ശനിയാഴ്ച മാത്രമേ സൗകര്യം ലഭിക്കൂ എന്നാണ് മറുപടി ലഭിച്ചത്. അതേസമയം പാക്കിസ്ഥാന്‍ ടീം ഒരാഴ്ചയായി ബര്‍മിങ് ഹാമില്‍ തങ്ങുന്നതിനാല്‍ അവര്‍ക്ക് ശരിയായ രീതിയില്‍ പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.

0Shares