
ചന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ട വിഷമം താങ്ങാനാകാതെ ശാസ്ത്ര ലോകം. വിക്രം ലാന്‍ഡറിന്‍റെ ലാന്‍ഡിങ് കാണാനായി ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൗത്യം സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തോട് പങ്കുവെച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വികാരാധീനനായി ഐ.എസ്.ആര്.ഒ ചെയര്‍മാന് കെ. ശിവന്‍.

സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു കെ. ശിവന്‍. ഇതുകണ്ട് വികാരമനിര്‍ഭരനായ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പുറത്തുതട്ടി ആശ്വസിപ്പിച്ചു. ഇത് കണ്ടുനിന്നവരേയും കണ്ണീരിലാഴ്ത്തി. തേങ്ങിക്കരഞ്ഞ ശിവനെ പ്രധാനമന്ത്രി ഏതാനും മിനിറ്റ് നേരം തന്നോട് ചേര്‍ത്ത് പിടിച്ചു. അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി ആശ്വസിപ്പിച്ചു. ഇസ്റോയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പിന്നീട് ഇസ്റോ ചെയര്‍മാന് ഹസ്തദാനം ചെയ്താണ് മോദി മടങ്ങിയത്.
