ചാനല്‍ ക്യാമറാമാന്‍ താഹ അബ്ദുള്‍ റഹ്മാന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ക്യാമറാമാന്‍ താഹ അബ്ദുള്‍ റഹ്മാന്‍ അന്തരിച്ചു

കോഴിക്കോട്: മീഡിയാവണ്‍ ടി.വി ക്യാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു. അന്ത്യം ഹ്യദയാഘാതത്തെ തുടര്‍ന്ന്. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.കൊല്ലം സ്വദേശിയായ താഹ ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടി.വി, ടി.വി ന്യൂ, ദര്‍ശന ടി.വി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാവിഷനില്‍ സിനിമയും ജീവിതവും എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അഭിനേതാവ് കൂടിയായിരുന്ന താഹ ചേരി, കടല്‍തീരത്ത്, തീന്‍ മുറിയിലെ ദുരന്തം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സമാന്തര നാടക പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിഷാനയാണ് താഹയുടെ ഭാര്യ. മുഹമ്മദ് ബയാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), ബര്‍സ താഹ (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി)എന്നിവരാണ് മക്കള്‍. പിതാവ് അബ്ദുല്‍ റഹ്മാന്‍. മാതാവ് റാബിയ ഉമ്മ. എ ആര്‍ സൈനുലാബ്ദീന്‍, സലീം, നൌഷാദ്, നൌഫല്‍, റംലാ ബീവി, സുഹ്റ ബീവി, സീനത്ത് ബീവി, ഹഫ്സത്ത് ബീവി, ആബിദ ബീവി, സുബൈദ ബീവി എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ചൊവ്വാഴ്ച കരുനാഗപ്പള്ളി തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

0Shares