കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ മംഗളം ചാനല്‍ സി.ഇ.ഒ. അജിത്കുമാറിനും റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചാനല്‍ ഓഫീസില്‍ കയറരുതെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 
കേസില്‍ പ്രതികളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരത്തെതന്നെ കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.