ചാനല്‍ ആര്‍.ബിഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നുളള സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബിഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നുളള സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

കാസര്‍കോട്: ചാനല്‍ ആര്‍.ബിഡോട്ട്‌കോം ജീവകാരണ്യമേഖലയിലെ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നു. പ്രമുഖ മെത്ത നിര്‍മ്മാതാക്കളായ സുല്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്ന് ശയ്യാവലംബരായവര്‍ക്ക്് സൗജന്യമായി മെത്ത നല്‍കുന്നു. സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ഇന്നുരാവിലെ 10ന് കലക്ടറേറ്റില്‍ നടക്കും. ജില്ലാകലക്ടര്‍, എ.ഡി.എം, എം.എല്‍.എമാര്‍, മറ്റുജനപ്രതിനിധികള്‍, വിവിധരാഷ്ട്രീയ നേതാക്കള്‍, വ്യാപാര-വ്യവസായി നേതാക്കള്‍, ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങു നടക്കുന്നത്. ഈമാസം തെരഞ്ഞെടുത്ത 10 പേര്‍ക്കാണ് മെത്ത വീടുകളിലെത്തിച്ച് നല്‍കുന്നത്. രോഗം ബാധിച്ച് അവശതയില്‍ കഴിയുന്നവര്‍ക്കു കൈതാങ്ങായാണ് പദ്ധതിയൊരുക്കുന്നത്. ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്കാണ് ഈ ആനൂകൂല്യം ലഭിക്കുക. ഓരോമാസങ്ങളിലും പ്രത്യേക സമിതി തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്കാണ് മെത്ത നല്‍കുന്നത്. ഈ പദ്ധതി ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കും. കാസര്‍കോട് ജില്ലയിലാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നതെന്ന് ചാനല്‍ ആര്‍.ബി ഡോട്ട്‌കോം സി.ഇ.ഒ മുഹമ്മദ് ഹാരിസ് പുണ്ടൂര്‍, സുള്‍ഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

0Shares