
കാസര്‍കോട്: അറുപത് വര്‍ഷത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന കേരള സ്‌കൂള്‍ കലോത്സവം 28 വര്‍ഷങ്ങള്‍ക്കുശേഷം കാസര്‍കോട്ടെത്തുമ്പോള്‍ അത് വലിയൊരു ചരിത്ര സംഭവമാകുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയുള്ള നാലു ദിവസങ്ങള്‍ കാഞ്ഞങ്ങാട് നഗരവും പരിസര പ്രദേശങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. കലോത്സവത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന 21 സബ് കമ്മിറ്റികള്‍, കാഞ്ഞങ്ങാട്, നീലേശ്വരം കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്മാരുടെയും നാട്ടുകാരുടെയും സേവനം ഏടുത്തു പറയേണ്ടതാണ്.
28 മത്സര വേദികളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ ,കേരളത്തിന്‍റെ കലാ ഉത്സവം ആഘോഷമായി തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍,ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
