കൊച്ചി: എം.ടിയുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍ ആ സിനിമക്ക് രണ്ടാമൂഴം എന്ന് തന്നെ പേരിടണമെന്നും മഹാഭാരതം എന്ന പേരില്‍ ഇറങ്ങുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറഞ്ഞു.
ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയാണ് ശശികലയുടെ പരാമര്‍ശം. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.