ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടോ?, ഇനിയും പ്രതീക്ഷ ബാക്കി നില്‍ക്കുന്നുവോ? ;മുന്‍ ഐ.എസ്.ആര്‍.ഓ ഡയറക്ടര്‍ ഡി. ശശികുമാര്‍ പ്രതികരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടോ?, ഇനിയും പ്രതീക്ഷ ബാക്കി നില്‍ക്കുന്നുവോ? ;മുന്‍ ഐ.എസ്.ആര്‍.ഓ  ഡയറക്ടര്‍ ഡി. ശശികുമാര്‍ പ്രതികരിക്കുന്നു

ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷ നല്‍കി പുതിയ വിവരം. വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുന്‍ ഐ.എസ്.ആര്‍.ഓ ഡയറക്ടര്‍ ഡി. ശശികുമാര്‍ വ്യക്തമാക്കി. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നില്‍ സോഫ്റ്റ് ലാന്‍ഡിങ്ങാണോ അതോ ക്രാഷ് ലാന്‍ഡിങ്ങാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

ആശയവിനിമയ ചാനല്‍ ലാന്‍ഡറിനും ഓര്‍ബിറ്ററിനും ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. ലാന്‍‌ഡറിനും ഓര്‍‌ബിറ്ററിനുമിടയില്‍‌ ചില ആശയവിനിമയ ചാനലുകള്‍‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ പരുക്കന്‍ ബ്രേക്കിങ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനാല്‍ ലാന്‍ഡര്‍ അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററില്‍ 3,83,998 കിലോമീറ്റര്‍ ദൂരവും വിജയകരമായി സഞ്ചരിച്ചതിന് ശേഷമായിരുന്നു ഇത്.

0Shares