ചന്ദ്രഗിരിപ്പുഴക്കരയിലെ കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി; കോളിയാട്ട് മൂന്നുസെന്റോളം കയ്യേറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരിപ്പുഴക്കരയിലെ കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി; കോളിയാട്ട് മൂന്നുസെന്റോളം കയ്യേറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴക്കരയില്‍ വ്യാപകമായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെ തുടര്‍ന്ന് ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. കോടതി ഉത്തരവ് പ്രകാരം ചെമനാട് കോളിയാട്ട് പുഴക്കരയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം റവന്യു അധികൃതര്‍ പൊലീസ് സാന്നിധ്യത്തില്‍ തിരിച്ചു പിടിച്ചു. സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയാണെന്നു കാട്ടി ബോര്‍ഡും സ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന രണ്ടേ മുക്കാല്‍ സെന്റ് സ്ഥലമാണ് മതില്‍കെട്ടി കയ്യേറിയിരുന്നത്.ഇവരില്‍ നിന്ന് 50000 രൂപ പിഴയീടാക്കിയിട്ടുമുണ്ട്. ബുധനാഴ്ച രാവിലെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. കൃഷ്ണമൂര്‍ത്തി, കളനാട് വില്ലേജ് ഓഫീസര്‍ ശശിധര കെ. പണ്ഡിത, വില്ലേജ് അസി. പി.ടി. സുനില്‍കുമാര്‍, കാസര്‍കോട് എസ്.ഐ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചത്.

0Shares