കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. സിനിമാ സീരിയല്‍ വീഡിയോ എഡിറ്ററായ പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. ഒരുവര്‍ഷം നീണ്ടപ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ യുവതിയുടെ സമ്മതത്തോടെ യുവാവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ചില പിണക്കത്തിന്റെ പേരില്‍ രണ്ടുപേരും അകന്നിരുന്നു. എന്നാല്‍ പിന്നീട് യുവതി യുവാവിനെ കാണാനോ സംസാരിക്കാനോ എത്തിയിരുന്നില്ല. കൂടാതെ യുവതി മറ്റൊരാളുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം നല്‍കുകയും ചെയ്തു. സംഭവമറിഞ്ഞ അനീഷ് യുവതിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. തന്നെ ചതിച്ചെന്നു മനസിലാക്കിയ യുവാവ് തന്റെ സുഹൃത്തുക്കക്കും, യുവതിയുടെ പ്രതിശ്രുത വരനും, ബന്ധുക്കള്‍ക്കും വാട്ട് സാപിലൂടെ നഗ്‌നചിത്രങ്ങള്‍ അയച്ചു പ്രതികാരം തീര്‍ത്തു.
വിവഹം നടക്കുകയാണെങ്കില്‍ വധിക്കുമെന്ന് വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ വരന്റെ വീട്ടുകാര്‍ മുന്നോട്ടു വന്നു യുവാവുമായി ചര്‍ച്ച നടത്തി. യുവതി പ്രതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് മധ്യസ്ഥചര്‍ച്ചയില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ വി.എസ് പ്രദീപ്കുമാര്‍, എസ്.ഐ ബി.കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചതിച്ച കാമുകിക്ക് എട്ടിന്റെ പണി നല്‍കാന്‍ യുവതിയുമായുള്ള നഗ്നദൃശ്യങ്ങള്‍ യുവാവ് വരന് അയച്ചുകൊടുത്തു; സംഭവമറിഞ്ഞ കാമുകി പിന്നീട് യുവാവിനോട് ചെയ്തത്