കാസര്‍കോട്: ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. തൃശൂര്‍ സിന്‍സണിന്റെ
ഉടമസ്ഥതയിലുള്ള ചിരട്ട പൊടിക്കുന്ന ഫാക്ടറിയായ നിയോണ്‍ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ണ്ടുരണ്ടുവര്‍ഷം മുമ്പ് ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂരിലുള്ള പുതിയ ഫാക്ടറിയിലേക്ക് സാധനങ്ങള്‍ കടത്താനെത്തിയതായിരുന്നു ജീവനക്കാര്‍. പുതിയ കെട്ടടത്തിന് പിറകില്‍ കൂട്ടിയിട്ട പെയിന്റടകമുള്ള സാധനങ്ങളുടെ ബാരലുകള്‍ മാറ്റുന്നതിനിടേ തീപിടിക്കുകയായിരുന്നു.
പെയിന്റ് ബാരലുകളില്‍ നിന്നും ഉഗ്ര ശബ്ദത്തോട് കൂടിയ പൊട്ടിത്തെറിയും സ്‌ഫോടനവും നടന്നു. ജീവനക്കാര്‍ തീകെടുത്താന്‍ ശ്രമം തുടങ്ങിയെങ്കിലും പിന്നീട് തീ കൂടുതല്‍ ഭാഗത്തേക്ക് പടരുകയായിരുന്നു.
തുടര്‍ന്ന് കാസര്‍കോട്ടെ അഗ്‌നിശമന കേന്ദ്രത്തില്‍ വിവരമറിയിച്ചു. നാട്ടുകാരുടെയും അഗ്‌നിശമന ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാസര്‍കോട് നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേന തീകെടുത്താനെത്തിയിരുന്നു. ചൂട് കൂടിയതാവാം അപകടം ഉണ്ടാകാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല. കാസര്‍കോട്ടെ സ്‌റ്റേഷന്‍ ഓഫീസര്‍ അരുണ്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, ഫയര്‍മാന്‍മാരായ സതീഷ്, മനോഹരന്‍, സജിത്ത്, അനീഷ്, വിപിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
https://www.youtube.com/watch?v=ZfscPiQNeF8
