മാന്യ(കാസര്‍കോട്): ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ (വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) അത്ലറ്റിക് മീറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പരിപാടി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ സി.ഇ.ഒ നിസാര്‍ സൈനുദ്ദീന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിതാ ഗണേഷ്, സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. കാസര്‍കോട് തളങ്കരയില്‍ നിന്നും ക്രിക്കറ്റ് ഇതിഹാസമായി മാറിയ അസറുദ്ധീന്‍ തന്റെ സ്‌കൂള്‍ ജീവിതകാലവും പശ്ചാത്തലവും കുട്ടികള്‍ക്ക് വിവരിച്ചു.
അതിയായ ആഗ്രഹവും കഠിന ശ്രമവും ഉണ്ടെങ്കില്‍ ആര്‍ക്കും ഉന്നതിയിലേക്ക് എത്താന്‍ വഴിതെളിയുമെന്ന് അസറുദ്ധീന്‍ പറഞ്ഞു. കുട്ടികള്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് അസറുദീനെ സ്വീകരിച്ചത്.
ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ അത്ലറ്റിക് മീറ്റില്‍ മുഖ്യാതിഥിയായി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍