ഗ്രാമപഞ്ചായത്ത്‌ കട്ടിൽ വിതരണ പദ്ധതി; വയോജനങ്ങൾക്ക് ഇനി സുഖനിദ്ര

  • Post category:local news
  • Reading time:1 min read
You are currently viewing ഗ്രാമപഞ്ചായത്ത്‌ കട്ടിൽ വിതരണ പദ്ധതി; വയോജനങ്ങൾക്ക് ഇനി സുഖനിദ്ര

കുറ്റിക്കോൽ / കാസർകോട്: വയോജനങ്ങൾക്ക് സുഖനിദ്ര പ്രധാനം ചെയ്യാൻ ഗ്രാമ പഞ്ചായത്ത്‌ കട്ടിൽ വിതരണ പദ്ധതി മാതൃകയാകുന്നു. കുറ്റിക്കോൽ പഞ്ചായത്തിലാണ് അറുപത് വയസിന് മുകളിൽ പ്രായമുള്ള പാവപെട്ടവരായ അശരണർക്ക് കിടക്കാൻ കട്ടിൽ പദ്ധതി ഒരുക്കിയത്.

പഞ്ചായത്തിൽ സ്ഥിര താമസക്കാരായ എല്ലാ വാർഡുകളിലെയും തെരെഞ്ഞടുത്ത ആളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിലും പദ്ധതിയുണ്ട്. ജനറൽ വിഭാഗത്തിൽ 3,75000/- രൂപയുടെതാണ് പദ്ധതി. ഇത് മൂന്ന് വർഷമായി നടപ്പിലാകുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മൂന്നാം ഘട്ട കട്ടിൽ വിതരണത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജെ ലിസി നിര്‍വഹിക്കുമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ എം. അബിനിത അറിയിച്ചു.

0Shares