
കോഴിക്കോട്: നിർദിഷ്ട കൊച്ചി- ബംഗളൂരു വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണ് എന്ന് സി.പി.ഐ എം. ഇത്തരത്തില്‍ പദ്ധതിക്ക് വേണ്ടി ശക്തമായ പ്രതിരോധ നീക്കം നടത്തുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികളും മറ്റുമായി തന്നെ സമരങ്ങളില്‍ പങ്കെടുക്കുന്നത് നേതാക്കള്‍ക്ക് തടയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.
ഗെയില്‍ വിരുദ്ധ സമരസമിതി മലപ്പുറത്ത് നടത്തിയ മാര്‍ച്ചിലും സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാവന്നൂര്‍, പുല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ടി പ്രവര്‍ത്തകരാണ് ചെങ്കൊടിയേന്തി സമരത്തില്‍ പങ്കെടുത്തത്. ശക്തമായ പ്രതിരോധ നീക്കം നടത്തുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികളും മറ്റുമായി തന്നെ സമരങ്ങളില്‍ പങ്കെടുക്കുന്നത് നേതാക്കള്‍ക്ക് തടയാന്‍ കഴിയുന്നില്ല.
കേരളത്തിന്റെസാമ്പത്തികവളർച്ചക്കും വളരെയധികം സഹായകരമാകുന്ന പദ്ധതിയെ എതിർക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘങ്ങളാണ്. ഗെയിൽവാതക പൈപ്പ്ലൈൻ പദ്ധതി വന്നുകഴിഞ്ഞാൽ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കർ ലോറി ഉടമകളാണ് സമരം കുത്തിപ്പൊക്കുന്നതിന് പിറകിൽ. മതതീവ്രവാദികളുടെയും നിക്ഷിപ്തതാൽപര്യക്കാരുടെയും നീക്കങ്ങൾ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
അതേ സമയം, പദ്ധതിക്കെതിരെ നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ സമരസമിതിയുമായി ചര്‍ച്ചക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. സംഘര്‍ഷങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. സമരത്തിന് പിന്തുണയറിയിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്ന് മുക്കം സന്ദര്‍ശിക്കും. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലാണു സന്ദര്‍ശനം.
