തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന യുവതിയെ കവര്‍ ചിത്രമാക്കിയതിനെതിരെ സംസ്ഥാനത്തെ വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ശക്തം. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരമൊരു ചിത്രം ആവശ്യമില്ലെന്ന് പ്രതിഭ തുറന്നടിച്ചു. സി.പി.എം യുവ എം.എല്‍.എയുമായ യു. പ്രതിഭാ കനിവ്. ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാണെന്നും കേരളത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള അമ്മമാര്‍ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തിയിട്ടുണ്ടെന്നും അവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരം ഒരു ചിത്രം ആവശ്യമില്ല. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നല്‍കുന്നതിലുമല്ല സ്വാതന്ത്ര്യം. സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറില്‍ കുഞ്ഞിന് നല്‍കാന്‍ പാല്‍ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകള്‍ക്കില്ലേ മാറ് എന്നും അവര്‍ ചോദിക്കുന്നുണ്ട്.
അതേസമയം ജിലു ജോസഫ് മുലയൂട്ടുന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ മോഡലും ചുംബന സമര നായികയുമായ രശ്മി ആര്‍ നായരും രംഗത്തുവന്നിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെ എതിര്‍ത്തിരിക്കുന്നത്. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം. ഈ കവര്‍ ഫോട്ടോ നോക്കി സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണുമെന്നും ആ ഒരു വികാരം മാത്രമേ ചിത്രം നിര്‍മിക്കുന്നുള്ളൂവെന്നും ലക്ഷ്മി തുറന്നടിച്ചു. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തില്‍ ഒരു മാതൃത്വ ഭാവവും ഞാന്‍ കാണുന്നില്ല അതൊരു തികഞ്ഞ ആണ്‍ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാന്‍ കഴിയുന്നതെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
എന്നാല്‍ മുല ലൈംഗീകാവയവമാണെങ്കില്‍ കണ്ണും ചെവിയും ചുണ്ടും ലൈംഗീകാവയവങ്ങള്‍ തന്നെയല്ലേ? ഈ അവയവങ്ങളെ കുറിച്ചൊന്നും നമുക്ക് ജിജ്ഞാസയില്ലെന്നു മേഡലായ ജിലു മാധ്യമങ്ങളോട് പ്രതികരിച്ചു. ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടെങ്കില്‍ ഒന്നും വലിയ കാര്യമല്ലെന്നും ഞാന്‍ ഇങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളാണെന്നും അവള്‍ പറഞ്ഞു. എന്തായാലും ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന യുവതിയെ കവര്‍ ചിത്രമാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന യുവതിയെ കവര്‍ ചിത്രമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; മുല ലൈംഗീകാവയവമാണെങ്കില്‍ കണ്ണും ചെവിയും ചുണ്ടും ലൈംഗീകാവയവങ്ങള്‍ തന്നെയല്ലേയെന്ന് അഭിനയിച്ച മോഡല്‍