
മംഗലാപുരം/ മാംഗ്ലൂര്‍: മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ഇന്നലെ രാത്രിയിൽ രാത്രിയിൽ രണ്ട് യുവാക്കളെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.20 ഓടെ കർണാടക- ഫറങ്കിപേട്ടിൽ ആണ് സംഭവം ഉണ്ടായത്. അഡ്യാർ സ്വദേശി സിയ, ഫയാസ് എന്നിവരാണ് മരിച്ചത്. ഹമാസ്, മുഷ്താഖ് എന്നീ യുവാക്കളെയാണ് ഗുരുതരമായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

സിയ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ആക്രമിക്കപ്പെട്ടവരിൽ ഒരാൾ അടുത്തുള്ള പോലീസ് ഔട്ട് പോസ്റ്റിൽ അഭയം പ്രാപിച്ചതിനാലാണ് ഇതിൽ നിന്നും രക്ഷപെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. ഗുണ്ടാ ആക്രമണങ്ങളും കൊലപാതകവും പ്രദേശവാസികളെ എന്നപോലെ മലയാളികളെയും ഞെട്ടിച്ചിരിക്കുകയാണ്. മലയാളികൾ വിദ്യാഭ്യാസത്തിനും മറ്റുമായി കൂടുതൽ ആശ്രയിക്കുന്ന മാംഗ്ലൂർ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർമാത്രം അകലെയാണ്.
