ഗായകന്‍ പങ്കജാക്ഷന്‍ പൊതാവൂര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗായകന്‍ പങ്കജാക്ഷന്‍ പൊതാവൂര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു


ചീമേനി: സൂര്യ ടി വി ഓള്‍ഡ് ഈസ് ഗോള്‍ഡ് താരം ചീമേനി പൊതാവൂരിലെ പങ്കജാക്ഷന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി കയ്യൂര്‍ പാലോത്തുവച്ചാണ് അപകടം നടന്നത്. നീലേശ്വരത്തുള്ള സഹോദരി സിന്ധുവിന്റെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ പൊതാവൂരിന് സമീപം പാലോത്ത് വച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു പങ്കജാക്ഷന്‍. സൂര്യാ ടീ.വി യിലെ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയിലും ഗാനമാലപിച്ചിരുന്നു. പരേതനായ നാരായണന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ശ്രുതി. മരുമകന്‍: ഓമനക്കുട്ടന്‍. മറ്റു സഹോദരങ്ങള്‍: സുരേഷ്, തമ്പാന്‍.

0Shares