ഗാന്ധി ജയന്തി ആഘോഷം; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ സേവന ദിനമായി ആചരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധി ജയന്തി ആഘോഷം; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ സേവന ദിനമായി ആചരിച്ചു

മാന്യ/ കാസർകോട്: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാന്യയിലെ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) സേവന ദിനമായി ആചരിച്ചു. സ്കൂൾ പരിസരത്തെ റോഡ് ശുചീകരിക്കുകയും നന്നാക്കുകയും ചെയ്തു. ടാർ റോഡ് തകർന്ന ഭാഗങ്ങളിൽ ചെങ്കല്ല് കഷ്ണങ്ങൾ ഇട്ട് കുഴികൾ അടച്ചാണ് ഗതാഗതയോഗ്യമാക്കിയത്. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും സേവനം ചെയ്യാൻ മുന്നോട്ട് വന്നു.

സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു സേവന പ്രവൃത്തി നടത്തിയത്. പി.ടി.എ പ്രസിഡണ്ട് ഷാഫി റിലയൻസ്, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ, സ്കൂൾ പ്രൻസിപ്പൽ സ്‌മിത എന്നിവര്‍ നേതൃത്വം നൽകി. സ്കൂളിലെ മുതിർന്ന കുട്ടികളായിരുന്നു ശ്രമധാനത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു ഈ സേവന ദിനം. സ്കൂൾ അധ്യാപകർക്ക് പുറമെ മദ്രസ അധ്യാപകരും ദൗത്യത്തിൽ പങ്കു ചേർന്നു.

0Shares