ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 2ന് 129 തടവുകാരെ മോചിതരാകും

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 2ന് 129 തടവുകാരെ മോചിതരാകും

റാഞ്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജാര്‍ഖണ്ഡില്‍ 129 തടവുകാരെ മോചിതരാകും. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമാണ് ഒക്ടോബര്‍ 2ന് ആഷോഷിക്കുന്നത്. ഇത്തോടനുബന്ധിച്ചണ് തടവുകാരെ മോചിതരാക്കുന്നത്. ജീവപര്യന്തം തടവില്‍ കഴിയുന്നവരാെയാണ് മോചിതരാകുന്നത്. ഇവരില്‍ രണ്ടു പേര്‍ വനിതാ തടവുകാരാണ്.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിക്ഷാ പുനരവലോകന യോഗ സമിതിലിലാണ് തീരുമാനം കൈകൊണ്ടത്. ഒക്ടോബര്‍ രണ്ടിനു രാവിലെ ജയിലുകളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ തടവുകാരെ മോചിപ്പിക്കും. മോചിതരാകുന്നവരില്‍ രാഷ്ട്രീയത്തടവുകാരോ കുപ്രസിദ്ധരോ ഇല്ല. കഴിഞ്ഞ ഏപ്രിലില്‍ ശിക്ഷാ പുനരവലോകന സമിതി 221 തടവുകാര്‍ക്കാണ് ജാര്‍ഖണ്ഡില്‍ 221 തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

0Shares