Categories
news

35 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും താമസിക്കുന്നത് ഗുഹകളില്‍; ചൈനയെ കുറിച്ച് പുറത്തറിയാത്ത ചില രഹസ്യങ്ങള്‍ അറിയാം

എല്ലാ വര്‍ഷവും ചൈനയുടെ വിവിധഭാഗങ്ങളില്‍ ചുഴലിക്കാറ്റ് അനുഭവപ്പെടുന്നു, കൂടാതെ വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, വരൾച്ച എന്നിവയും ഉണ്ടാവാറുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും ചൈനയിലാണ്. 2018ലെ കണക്ക് അനുസരിച്ച് ചൈനയില്‍ 139 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. ചൈനയിലെ ജനസംഖ്യയില്‍ 48.69 ശതമാനം സ്ത്രീകളാണ്.

ചൈനയുടെ തലസ്ഥാന നഗരം ബീജിംഗ് ആണ്, ഷാങ്ഹായ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ്. ചോങ്‌കിംഗ്, ഗ്വാങ്‌ഷോ, ഷെൻ‌ഷെൻ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങൾ. ചൈനയില്‍ ഇന്ത്യയിലെപോലെ തന്നെ നിരവധി ഭാഷകള്‍ ഉണ്ട്. മന്ദാരിൻ, വു, യു, മിൻബെയ്, സിയാങ്, മിന്നാൻ, സിയാങ്, ഹക്ക, ഗാൻ എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത ഭാഷകൾ ചൈനയിൽ സംസാരിക്കുന്നു. അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യം ചൈനയാണ്.

ചൈനീസ് സംസ്കാരത്തിൽ അന്ധവിശ്വാസവും സംഖ്യാശാസ്ത്രവും ഇപ്പോഴും പ്രചാരത്തിലുണ്ട്. ഉദാഹരണത്തിന് ഹോട്ടലുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും 13-ാം നില എവിടെയും രേഖപ്പെടുത്താറില്ല. കൂടാതെ കാറുകളുടെ പ്ലേറ്റുകളിലും ഫോൺ നമ്പറുകളിലും നാലാം നമ്പർ ഉണ്ടാവാറില്ല. 2009 മുതൽ ചൈനയിൽ ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വര്‍ഷവും ചൈനയുടെ വിവിധഭാഗങ്ങളില്‍ ചുഴലിക്കാറ്റ് അനുഭവപ്പെടുന്നു, കൂടാതെ വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, വരൾച്ച എന്നിവയും ഉണ്ടാവാറുണ്ട്. ലോക പ്രശസ്തമായ ഭീമൻ പാണ്ട കാണപ്പെടുന്നത് ചൈനയിലെ യാങ്‌സി നദിക്കരയിലാണ്. ചൈനയെ ശത്രുക്കളിൽ നിന്നും ആക്രമണകാരികളിൽ നിന്നും സംരക്ഷിക്കുന്നതിനായി നിർമ്മിച്ച ചൈനയുടെ മഹത്തായ വന്‍ മതിൽ ചൈനീസ് ജനതയെ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പോകുന്നതിനെയും തടഞ്ഞിരുന്നു. ഇത് ഇപ്പോൾ ഒരു ലോക പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുന്നു.

ചൈനയിലെ 35 ദശലക്ഷത്തിലധികം വരുന്ന ആളുകള്‍ ഇപ്പോഴും താമസിക്കുന്നത് ഗുഹകളിലാണ്. ലോകത്തിലെ ആദ്യത്തെ പേപ്പർ കറന്‍സി 1,400 വർഷം മുമ്പ് ചൈനയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്. ലോകത്ത് നടന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഒളിമ്പിക് ഗെയിംസ് നടന്നത് 2018-ല്‍ ചൈനയിലെ ബീജിംഗിലായിരുന്നു. ഏകദേശം 40-ബില്യൺ അമേരിക്കന്‍ ഡോളറായിരുന്നു അന്ന് ചിലവായത്. ടോയ്‌ലറ്റ് പേപ്പർ കണ്ടുപിടിച്ചത് ചൈനക്കാരായിരുന്നു. പണ്ട് ചക്രവർത്തിമാർ മാത്രമായിരുന്നു ഇത്ഉപയോഗിച്ചിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest