ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആരിഫ് ഖാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുന്നതാകും ഉചിതം: ടി.എന്‍ പ്രതാപന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആരിഫ് ഖാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുന്നതാകും ഉചിതം: ടി.എന്‍ പ്രതാപന്‍

പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എം.പി ടി.എന്‍ പ്രതാപന്‍. കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍ രാജിവെക്കണമെന്ന് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. രാജിവെച്ച് ആരിഫ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതമെന്നും ടി.എന്‍ പ്രതാപന്‍ വിമര്‍ശിക്കുന്നു.

നിലവില്‍ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗവര്‍ണര്‍, പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ് ആരിഫ് ചെയ്തത്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുതെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടി.എന്‍ പ്രതാപന്‍ പറയുന്നു. പൗരത്വ നിയമത്തെ തുടക്കം മുതല്‍ പിന്തുണച്ച ഗവര്‍ണ്ണര്‍, കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിലും നിലപാട് ആവര്‍ത്തിക്കുകയുണ്ടായി. ഇത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

0Shares