‘ഖിറാന്‍-2018’ സമൂഹ വിവാഹത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ‘ഖിറാന്‍-2018’ സമൂഹ വിവാഹത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ജനുവരി 14 മുതല്‍ 21 വരെ സൗത്ത് ചിത്താരി പി.എ ഉസ്താദ് നഗറില്‍ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ‘ഖിറാന്‍-2018’ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. സിറാജ് അബ്ദുള്ള ഹാജി സംഘാടക സമിതി ചെയര്‍മാന്‍ ഇസ്മായില്‍ ചിത്താരിക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ‘ഖിറാന്‍-2018’ വേദിയില്‍ വെച്ച് അഞ്ച് യുവതികള്‍ സുമംഗലികളാവും. സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെപോയ യുവതികള്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹധൂര്‍ത്ത് അവസാനിപ്പിക്കുകയും സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതികള്‍ക്ക് ആഭരണവും അഞ്ച് സെന്റ് സ്ഥലവും നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനം, സയ്യദ് സംഗമം, മതപ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന സദസ്സ്, മെഡിക്കല്‍ ക്യാമ്പ്, ആദരിക്കല്‍ ചടങ്ങ്, ‘സന്തുഷ്ട കുടുംബം’ ഫാമിലി കൗണ്‍സലിംഗ് ക്ലാസ്, ദിക്ര്-ദുആ സദസ്സ് തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും മന്ത്രിമാരും, മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
ബ്രോഷര്‍ പ്രകാശന ചടങ്ങ് ചിത്താരി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ചിത്താരി അദ്ധ്യക്ഷത വഹിച്ചു. റഷീദ് കൂളിക്കാട്, അബ്ദുള്‍ ഖാദര്‍ ഹാജി ചേറ്റുകുണ്ട്, ഏ.കെ അബ്ദുള്‍ റഹ്മാന്‍, റാഷിദ് കൊവ്വല്‍, മുഹമ്മദ് ശെരീഫ് സിറാജ്, ഏ.കെ അബ്ദുള്‍ഖാദര്‍, സുബൈര്‍ കെ.എം.കെ, അസീസ് ചാപ്പയില്‍, അജീര്‍ വി.പി റോഡ് സംസാരിച്ചു. റിയാസ് അമലടുക്കം സ്വാഗതവും ഹംസ ഖാജ നന്ദിയും പറഞ്ഞു.

0Shares