കാസര്‍കോഡ്: ചെമ്പരിക്ക, മംഗലാപുരം ഖാസിയും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യ അല്ലെന്ന് ആവര്‍ത്തിച്ച് പെതു സമൂഹം. ഇതിന്റെ ഭാഗമായി പി.ഡി.പി കാസര്‍കോട്ട് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. നിരന്തരമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായാണ് ഏകദിന ഉപവാസ സമരം പി.ഡി.പി സംഘടിപ്പിച്ചത്.

സി.എം ഉസ്താദിന്റെ മരണം ആത്മഹത്യയാണെന്ന് പറയുന്ന അന്വേഷണ സംഘം സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വബാഹി പറഞ്ഞു. നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി ഏതറ്റം വരെ പോകാനും പി.ഡി.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെമ്പരിക്കയിലെ ഖാസിയുടെ വീടിനടുത്തുള്ള കടലില്‍ പാറക്കട്ടുകള്‍ക്കിടയിലായിരുന്നു ഖാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസി ഉപയോഗിക്കാറുള്ള ഊന്ന്‌വടിയും ചെരുപ്പും ടോര്‍ച്ചും ഉയരം കൂടിയ പാറയുടെ മുകളില്‍ കണ്ടെത്തിയതും സംശയത്തിന് ഇട നല്‍കുന്നതാണ്. പരസഹായമില്ലാതെ നടക്കാന്‍ പ്രയാസപ്പെടുന്ന ഖാസി എങ്ങനെ പാറക്കെട്ടില്‍ കയറി എന്ന ചോദ്യം ഇപ്പോഴും പൊതു ജനങ്ങള്‍ക്കിടയില്‍ ഉത്തരം കിട്ടാതെ കിടക്കുന്നു.

കേരള പോലീസ് തൊട്ട് സി.ബി.ഐ വരെയുള്ള അന്വേഷണ സംഘം പറയുന്ന ആത്മഹത്യ എന്നത് എങ്ങനെ പൊതു ജനം വിഷ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എം ബഷീര്‍, ഗോപി കുതിരക്കല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ജോസ് കുറ്റിയാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി, എസ്.എസ്.എഫ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സോളിഡാരിറ്റി നേതാവ് അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പാചകത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് എം.എം.കെ, ഗോള്‍ഡ് മെര്‍ച്ചന്റ്സ് അസോസിയേന്‍ സംസ്ഥാന പ്രസിഡന്റ് കരീം സിറ്റി ഗോള്‍ഡ് തുടങ്ങി രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.