ദോഹ: ഖത്തറില്‍ ശനിയാഴ്ച പെയ്തത് ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. തുരങ്കം വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉപരോധം ചുമത്തിയ രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ സാധിക്കാത്തത് അല്‍പ്പ നേരം പ്രതിസന്ധിക്കിടയാക്കി. കാറുകള്‍ പകുതിയോളം വെള്ളത്തില്‍ താഴ്ന്നു. ഇങ്ങനൊരാനുഭവം അടുത്തൊന്നും ഖത്തറിലുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ പ്രതികരിച്ചു. ഖത്തറിന്റെ ഏകദേശം എല്ലാ ഭാഗങ്ങളിലും ശക്തമായ കാറ്റോട് കൂടിയ മഴയായിരുന്നു ശനിയാഴ്ച. സാധാരണ ഒരു വര്‍ഷം മുഴുവനായി ഖത്തറില്‍ ലഭിക്കുന്ന മഴയാണ് ശനിയാഴ്ച മാത്രം കിട്ടിയത്.
റോഡ് മാര്‍ഗമുള്ള ഗതാഗതം പല ഭാഗങ്ങളിലും താറുമാറായി. വ്യോമ ഗതാഗതവും തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറി. കടകളും യൂണിവേഴ്‌സിറ്റികളും അടച്ചിട്ടു. ഒറ്റദിവസം കൊണ്ട് ഇത്രയും മഴ അടുത്ത കാലത്തൊന്നും ഖത്തറില്‍ ലഭിച്ചിട്ടില്ലെന്ന് അല്‍ ജസീറയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അംഗം സ്റ്റെഫ് ഗോള്‍ട്ടര്‍ പറയുന്നു. അബൂ ഹാമറില്‍ 60 എംഎം മഴയാണ് ലഭിച്ചത്. ദോഹയില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന മഴ 77 എംഎം ആണ്. ശനിയാഴ്ച വൈകീട്ട് വരെ 61 എംഎം മഴ ലഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറില്‍ കനത്ത മഴ; ഒരുവര്‍ഷത്തെ മഴ ഒറ്റദിവസം