കർഷകന്റെ ആത്മഹത്യ; വില്ലജ് ഓഫീസ് ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു, നടപടി റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം.

  • Post category:news
  • Reading time:1 min read
You are currently viewing കർഷകന്റെ ആത്മഹത്യ; വില്ലജ് ഓഫീസ് ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു, നടപടി റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം.

കോഴിക്കോട്: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലജ് ഓഫീസ് ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കലക്ടറുടെ നടപടി. ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി (57) ആണ് ആത്മഹത്യ ചെയ്തത്. തന്ടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്തായിരുന്നു കർഷകന്റെ ആത്മഹത്യ. ചെമ്ബനോട് താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെയാണ് ജോയി തൂങ്ങി മരിച്ചത്.

0Shares