കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഏവര്‍ക്കും പ്രിയങ്കരിയാണ് ഷാനി പ്രഭാകരന്‍. എന്നാല്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയപ്പോൾ അതിനു ഷാനി പ്രഭാകരന്‍ കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചാ വിഷയം. ആ ചര്‍ച്ചക്ക് ശേഷം മനോരമ ചാനലിൻ്റെ “പറയാതെ വയ്യ” എന്ന പരിപാടിയിലൂടെയായിരുന്നു ഷാനിയുടെ മറുപടി. സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക് എന്നും, വസ്തുതകള്‍ പറയുമ്പോൾ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം എന്നായിരുന്നു ഷാനി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ നുണപ്രചാരണം നടത്തിയെന്ന ഷാനിയുടെ പരാമര്‍ശമാണ് ശോഭാ സുരേന്ദ്രനെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പ്രകോപിപ്പിച്ചത്. ഇതോടെ മോദിയുടെ നുണ പ്രചാരണം വിശദമാക്കുന്ന തെളിവുമായി ഷാനി പറയാതെ വയ്യ അവതരിപ്പിച്ചത്. ഇന്ത്യയെയും ഇന്ത്യയുടെ ചരിത്രത്തെയും ഈ നുണകള്‍ക്കു വിട്ടുകൊടുക്കാതിരിക്കാന്‍ അതീവരാഷ്ട്രീയജാഗ്രത ആവശ്യമാണെന്നും ഷാനി പ്രഭാകരന്‍ പറഞ്ഞു. കര്‍ണാടകയിലെ ബിദാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭഗത് സിംഗിനെക്കുറിച്ച് പരാമര്‍ശിച്ചത് ചര്‍ച്ചയാക്കിയ സംഭവത്തിലാണ് വിവാദ ചര്‍ച്ച നടന്നത്. ഈ ചർച്ചയുടെ ബാക്കി എന്നോണം ഷാനി പറയാതെ വയ്യയിലൂടെ വിശദമായി പറയുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കഴിയുന്ന അഴിമതിക്കാരെ മാത്രമെ സന്ദര്‍ശിക്കാറുള്ളുവെന്ന് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്തുകൊണ്ട് ലാഹോര്‍ ജയിലില്‍ ഭഗത് സിംഗിനെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നോ എന്നായിരുന്നു പ്രധാനമന്ത്രി ചോദിച്ചത്. ഈ വിഷയമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭകരന്‍ മനോരമ ന്യൂസിൽ ചർച്ച ചെയ്തത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭഗത് സിംഗിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അവതാരിക ശോഭയെ അറിയച്ചതിന് പിന്നാലെ ആത്മകഥ പോലും വിശ്വസിക്കാനാവില്ലെന്ന തരത്തിലുള്ള പ്രതികരണമാണ് ശോഭ സുരേന്ദ്രന്‍ നടത്തിയത്. 
കർണാടക തിരഞ്ഞടുപ്പിൽ മോദി പറഞ്ഞതത്രയും നുണയാണ്; പാവം കന്നഡ മക്കളെ പറഞ്ഞുപറ്റിച്ചു; ശോഭാ സുരേന്ദ്രനും ബി.ജെ.പിക്കും ചുട്ട മറുപടിയുമായി ഷാനി പ്രഭാകരൻ്റെ പറയാതെ വയ്യ